എയർടെൽ അധിക അണ്‍ലിമിറ്റഡ് 5ജി അപ്ഗ്രേഡ് പ്ലാനുകൾ അവതരിപ്പിച്ചു
Thursday, July 18, 2024 10:43 PM IST
തിരുവനന്തപുരം: അണ്‍ലിമിറ്റഡ് 5ജി ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്കായി എയർടെൽ പുതിയ ബൂസ്റ്റർപാക്കുകൾ അവതരിപ്പിച്ചു.
ഇതിലൂടെ 1 ജിബി, 1.5 ജിബി പ്രതിദിന പ്ലാനുകളിലുള്ള ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാം. അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഈ പ്ലാനിലേക്കു നിലവിലുള്ള ഡേറ്റ പാക്കുകളിൽനിന്നും അപ്ഗ്രേഡ് ചെയ്യാം.