കെ. പോൾ തോമസ് വീണ്ടും ഇസാഫ് എംഡി
Thursday, July 18, 2024 10:43 PM IST
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കെ. പോൾ തോമസിന്റെ പുനർനിയമനത്തിന് റിസർവ് ബാങ്ക് അനുമതി നൽകി. ഓഹരി ഉടമകളുടെ അംഗീകാരത്തിന് അനുസൃതമായി പുനർനിയമനം നടത്തും.