വെൻ ബിസ്കോൺ ഓഗസ്റ്റ് 9 ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ
Wednesday, July 17, 2024 8:22 AM IST
കൊച്ചി: വിമെൻ എൻട്രപ്രണേഴ്സ് നെറ്റ്വർക്ക് ഫൗണ്ടേഷൻ (വെൻ) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ സംരംഭക സംഗമം വെൻ ബിസ്കോൺ ഓഗസ്റ്റ് 9 വെള്ളിയാഴ്ച ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. വിവിധ വ്യവസായങ്ങളിൽ നിന്നായി 700 പ്രതിനിധികൾ പങ്കെടുക്കും. ബ്രേക്കിംഗ് ബാരിയേഴ്സ്, ബിൽഡിംഗ് ലെഗസീസ് എന്ന ടാഗ്ലൈനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇൻഫ്ളുവൻസറും സംരംഭകയുമായ പേർളി മണി ആമുഖ പ്രസംഗം വഹിക്കും. നാച്വറൽസ് സലൂൺ ആൻഡ് സ്പാ സഹസ്ഥാപകനും സിഎംഡിയുമായ സി.കെ കുമാരവേൽ, മേക് അപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റയിലിസ്റ്റും അംബിക പിള്ള ബ്രാൻഡ് ഉടമയുമായ അംബിക പിള്ള എന്നിവർ സംസാരിക്കും.
പ്രവേശന പാസുകളും ഈ സൈറ്റിലൂടെ ബുക്ക് ചെയ്യാം. പുരുഷന്മാർക്കും വിദ്യാർഥികൾക്കും. സമ്മേളനത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://www.wenindia.org/wen-bizcon.