മി​ൽ​മ റെ​ഡി ടു ​ഡ്രി​ങ്ക് പാ​ല​ട പാ​യ​സ​വും ഇ​ള​നീ​ർ ഐ​സ്ക്രീ​മും പു​റ​ത്തി​റ​ക്കി
മി​ൽ​മ റെ​ഡി ടു ​ഡ്രി​ങ്ക്  പാ​ല​ട പാ​യ​സ​വും  ഇ​ള​നീ​ർ ഐ​സ്ക്രീ​മും  പു​റ​ത്തി​റ​ക്കി
Monday, July 1, 2024 11:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​തു​​​ വി​​​ഭ​​​വ​​​മാ​​​യ പാ​​​ല​​​ട പാ​​​യ​​​സ​​​വും ഐ​​​സ്ക്രീ​​​മി​​​ലെ പു​​​തി​​​യ ത​​​രം​​​ഗ​​​മാ​​​യ ഇ​​​ള​​​നീ​​​ർ (ടെ​​​ൻ​​​ഡ​​​ർ കോ​​​ക്ക​​​ന​​​ട്ട്) ഐ​​​സ്ക്രീ​​​മും പു​​​റ​​​ത്തി​​​റ​​​ക്കി മി​​​ൽ​​​മ.

പ്ര​​​വാ​​​സി​​​ക​​​ളെ​​​യും അ​​​തു​​​വ​​​ഴി ക​​​യ​​​റ്റു​​​മ​​​തി​​​യും ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള റെ​​​ഡി ടു ​​​ഡ്രി​​​ങ്ക് പാ​​​ല​​​ട പാ​​​യ​​​സം മ​​​ല​​​ബാ​​​ർ യൂ​​​ണി​​​യ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​നും ഇ​​​ള​​​നീ​​​ർ ഐ​​​സ്ക്രീം മി​​​ൽ​​​മ എ​​​റ​​​ണാ​​​കു​​​ളം യൂ​​​ണി​​​യ​​​നു​​​മാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ര​​​ണ്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ൾ വ​​​ഴി​​​യും ല​​​ഭ്യ​​​മാ​​​കും.

ഒ​​​രു​​​വ​​​ർ​​​ഷം വ​​​രെ കേ​​​ടു​​​കൂ​​​ടാ​​​തി​​​രി​​​ക്കു​​​ന്ന പാ​​​ല​​​ട​​​ പാ​​​യ​​​സ​​​മാ​​​ണു മി​​​ൽ​​​മ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്. പാ​​​ല​​​ട​​​ പാ​​​യ​​​സം വീ​​​ട്ടി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു വ​​​ള​​​രെ സ​​​മ​​​യം ആ​​​വ​​​ശ്യ​​​മാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, കു​​​ട്ടി​​​ക​​​ൾ​​​ക്കും മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ പ്രി​​​യ​​​ങ്ക​​​ര​​​മാ​​​യ ഈ ​​​കേ​​​ര​​​ള​​​വി​​​ഭ​​​വം വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​നും മി​​​ൽ​​​മ​​​യു​​​ടെ ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്നു മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. മ​​​ണി പ​​​റ​​​ഞ്ഞു.

മൈ​​​ക്രോ​​​വേ​​​വ് അ​​​സി​​​സ്റ്റ​​​ഡ് തെ​​​ർ​​​മ​​​ൽ സ്റ്റെ​​​റി​​​ലൈ​​​സേ​​​ഷ​​​ൻ (എം​​​എ​​​ടി​​​എ​​​സ്) സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള അ​​​സെ​​​പ്റ്റി​​​ക് രീ​​​തി​​​യി​​​ലാ​​​ണു പാ​​​ല​​​ട​​​ പാ​​​യ​​​സം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തും പാ​​​യ്ക്ക് ചെ​​​യ്യു​​​ന്ന​​​തും. രു​​​ചി, മ​​​ണം, ഗു​​​ണ​​​മേ​​​ന്മ എ​​​ന്നി​​​വ ചോ​​​ർ​​​ന്നുപോ​​​കാ​​​തെ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

യാ​​​തൊ​​​രു വി​​​ധ​​​ത്തി​​​ലു​​​ള്ള രാ​​​സ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളോ പ്രി​​​സ​​​ർ​​​വേ​​​റ്റീ​​​വോ ചേ​​​ർ​​​ക്കാ​​​തെ​​​യാ​​​ണ് ഇ​​​തു ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലെ ശ്രീ ​​​സി​​​റ്റി​​​യി​​​ലു​​​ള്ള ടാ​​​റ്റ​​​യു​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക എം​​​എ​​​ടി​​​എ​​​സ് സ്മാ​​​ർ​​​ട്സ് ഫു​​​ഡ് പ്ലാ​​​ന്‍റി​​​ലാ​​​ണ് നിര്‍മാണം. നാ​​​ലു പേ​​​ർ​​​ക്കു വി​​​ള​​​ന്പാ​​​നാ​​​കു​​​ന്ന 400 ഗ്രാ​​​മി​​​ന്‍റെ പാ​​​ക്ക​​​റ്റി​​​ലാ​​​യി​​​രി​​​ക്കും ഇ​​​തു വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക. 150 രൂ​​​പ​​​യാ​​​ണു പാ​​​ക്ക​​​റ്റി​​​ന്‍റെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.