സിനര്‍ജി ഫുഡ് ബിസിനസ് എക്സ്പോ മൂന്നിന്
Monday, July 1, 2024 2:07 AM IST
കൊച്ചി: ഫുഡ് ബിസിനസ് മേഖലയിലെ പുതുമകള്‍ പരിചയപ്പെടുത്തുന്നതിനായി സിനര്‍ജി എക്സ്പോഷേഴ്സ് ആന്‍ഡ് ഇവന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബി2ബി എക്സപോ സംഘടിപ്പിക്കുന്നു.
കേരളത്തിലെ ഭക്ഷ്യ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹകരണത്തോടെ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ മൂന്നു മുതല്‍ അഞ്ചു വരെയാണ് എക്സ്പോ. ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങി 300 ലേറെ കമ്പനികള്‍ അവരുടെ ഉത്പന്നങ്ങളും ബ്രാന്‍ഡുകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.