ബാങ്ക് ഓഫ് മഹാരാഷ്ട്ര ലാഭവിഹിതം കൈമാറി
Monday, June 24, 2024 11:21 PM IST
കൊച്ചി: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതം കൈമാറി. ബാങ്ക് എംഡി നിധു സക്സേന 857.16 കോടിയുടെ ചെക്ക് ധനമന്ത്രി നിര്‍മല സീതാരാമനു കൈമാറി.
ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആശിഷ് പാണ്ഡെ, സന്തോഷ് ദുലാര്‍, ഫിനാന്‍ഷല്‍ സര്‍വീസ് വകുപ്പ് സെക്രട്ടറി വിവേക് ജോഷി എന്നിവര്‍ പങ്കെടുത്തു.