കെഎംഎ ലീഡർ ഇൻസൈറ്റ് പ്രഭാഷണം സംഘടിപ്പിച്ചു
Monday, June 10, 2024 12:55 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി യൂത്ത് എംപവർമെന്റ് ആൻഡ് മൈഗ്രേഷൻ: ദ റിയൽ കേരള സ്റ്റോറി എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഇന്റർനാഷണൽ പീസ്20 യൂത്ത് സമ്മിറ്റ് ചെയർമാൻ തോമസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ഉപരിപഠനത്തിനായി കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണെന്നും വിദ്യാസമ്പന്നരായ യുവസമൂഹം ഒന്നടങ്കം വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് സംസ്ഥാനത്തിന് ഗുണകരമാവില്ലെന്നും തോമസ് വർഗീസ് ചൂണ്ടിക്കാട്ടി. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൾജിയേഴ്സ് ഖാലിദ് പ്രസംഗിച്ചു.