റബര്‍ 200 രൂപ നിരക്കില്‍ വ്യാപാരം നടന്നു
Friday, June 7, 2024 1:27 AM IST
കോട്ടയം: പതിനാലു വര്‍ഷത്തിനുശേഷം റബര്‍ ഷീറ്റിന് 200 രൂപ നിരക്കില്‍ ഇന്നലെ വ്യാപാരം നടന്നു. റബര്‍ ബോര്‍ഡ് ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡിന് 196, അഞ്ചാം ഗ്രേഡിന് 192 നിരക്കിലാണ് വിലയിട്ടത്.
ബാങ്കോക്ക് വിദേശവില ഇന്നലെ 206 രൂപയിലെത്തി. റബറിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇന്നലെ ടയര്‍ കമ്പനികള്‍ നാലു രൂപ അധികം നല്കി ഡീലര്‍മാരില്‍ നിന്ന് ഷീറ്റ് വാങ്ങി. വരുംവാരം വില 210 കടന്നേക്കുമെന്നാണ് സൂചന.