കൊ​​ച്ചി: ലാ​​റ്റി​​ന്‍ അ​​മേ​​രി​​ക്ക​​ന്‍ ട്രേ​​ഡ് കൗ​​ണ്‍സി​​ലി​​ന്‍റെ 33 രാ​​ജ്യ​​ങ്ങ​​ളു​​ടെ ഗു​​ഡ്‌വി​​ൽ അം​​ബാ​​സ​​ഡ​​റാ​​യി തെര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ഐ​​സി​​എ​​ല്‍ ഫി​​ന്‍കോ​​ര്‍പ് ചെ​​യ​​ര്‍മാ​​ന്‍ അ​​ഡ്വ. കെ.​​ജി. അ​​നി​​ല്‍കു​​മാ​​റി​​നെ ബി​​ഷ​​പ് മാ​​ര്‍ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ന്‍ ആ​​ദ​​രി​​ച്ചു. അ​​ഡ്വ. അ​​നി​​ല്‍കു​​മാ​​റി​​ന് ല​​ഭി​​ച്ച അം​​ഗീ​​കാ​​രം ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യ്ക്കാ​​കെ അ​​ഭി​​മാ​​ന​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യു​​ടെ നാ​​ന​​മു​​ഖ​​മാ​​യ വി​​ക​​സ​​ന​​ത്തി​​ന് വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ ത​​ല​​ങ്ങ​​ളി​​ല്‍ നി​​റ​​ഞ്ഞുനി​​ല്‍ക്കു​​ന്ന വ്യ​​ക്തി​​ത്വ​​മാ​​ണ് അ​​നി​​ല്‍ കു​​മാ​​റെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. പൊ​​ന്നാ​​ട​​യും ഉ​​പ​​ഹാ​​ര​​വും ബി​​ഷ​​പ് കൈ​​മാ​​റി. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട കൂ​​ട​​ല്‍മാ​​ണി​​ക്യം ദേ​​വ​​സ്വം ചെ​​യ​​ര്‍മാ​​ന്‍ കെ.​​എ. ഗോ​​പി അ​​ഡ്വ. അ​​നി​​ല്‍കു​​മാ​​റി​​ന് പൊ​​ന്നാ​​ട ന​​ല്‍കി ആ​​ദ​​രം സ​​മ​​ര്‍പ്പി​​ച്ചു.