മും​​​ബൈ: ഏ​​​ഷ്യ​​​യി​​​ലെ അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലെ ഒ​​​ന്നാം സ്ഥാ​​​നം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച് ഗൗ​​​തം അ​​​ദാ​​​നി. റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യെ മ​​​റി​​​ക​​​ട​​​ന്നാ​​​ണ് അ​​​ദാ​​​നി​​​യു​​​ടെ നേ​​​ട്ടം.

അ​​​ദാ​​​നി​​​യു​​​ടെ മൊ​​​ത്തം ആ​​​സ്തി 111 ബി​​​ല്യ​​​ണ്‍ (9.2 ല​​​ക്ഷം കോ​​​ടി രൂ​​​പ) ഡോ​​​ള​​​റാ​​​ണ്. അം​​​ബാ​​​നി​​​യു​​​ടേ​​​ത് 109 ബി​​​ല്യ​​​ണ്‍ (9.1 ല​​​ക്ഷം കോ​​​ടി രൂ​​​പ) ഡോ​​​ള​​​റും. ലോ​​​ക സ​​​ന്പ​​​ന്ന​​​രി​​​ൽ നി​​​ല​​​വി​​​ൽ പ​​​തി​​​നൊ​​​ന്നാം സ്ഥാ​​​ന​​​ത്താ​​​ണ് അ​​​ദാ​​​നി. അം​​​ബാ​​​നി പ​​​ന്ത്ര​​​ണ്ടി​​​ലും. അ​​​ദാ​​​നി ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ സ​​​മീ​​​പ​​​കാ​​​ല കു​​​തി​​​പ്പാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു തു​​​ണ​​​യാ​​​യ​​​ത്.