മുന്‍നിര കമ്പനികള്‍ക്കു നഷ്ടം രണ്ടു ലക്ഷം കോടി
Monday, June 3, 2024 1:20 AM IST
ന്യൂഡൽഹി: റിലയൻസിന്റെയും ടിസിഎസിന്റെയും ഉൾപ്പെടെ, രാജ്യത്തെ പത്തു മുൻനിര കന്പനികളിൽ എട്ടിന്റെയും വിപണി മൂല്യത്തിൽ ഇടിവ്. കഴിഞ്ഞയാഴ്ച 2,08,207.93 കോടി രൂപ എട്ടു കന്പനികളുടെ കൈയിൽനിന്നു നഷ്ടപ്പെട്ടു.
റിലയൻസിന്റെ വിപണി മൂല്യത്തിൽ ഒരാഴ്ചകൊണ്ട് 67,792 കോടിയുടെ നഷ്ടമുണ്ടായി. ടിസിഎസിന്റെ വിപണി മൂല്യം 65,577 കോടി ഇടിഞ്ഞ് 13,27,657 കോടിയായി താഴ്ന്നു. ഇൻഫോസിസിന് 24,338 കോടിയും ഐടിസിക്ക് 12,422 കോടിയും എൽഐസിക്ക് 10,815 കോടിയും നഷ്ടപ്പെട്ടു.
എസ്ബിഐയും (1,338 കോടി) എച്ച്ഡിഎഫ്സി ബാങ്കും (10,954 കോടി) മാത്രമാണ് കഴിഞ്ഞയാഴ്ച നേട്ടമുണ്ടാക്കിയത്.