ജോയ് ആലുക്കാസിന് തൊഴിലാളിസൗഹൃദ തൊഴിലിട അംഗീകാരം
Friday, May 31, 2024 11:35 PM IST
തൃശൂർ: മുൻനിര ജ്വല്ലറി ബ്രാൻഡായ ജോയ് ആലുക്കാസിനു മികച്ച തൊഴിലാളിസൗഹൃദ തൊഴിലിടമെന്ന അംഗീകാരം. തൊഴിലിടമികവു വിലയിരുത്തുന്ന രാജ്യാന്തര ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് നടത്തിയ സ്വതന്ത്രസർവേയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.
തൊഴിലിടസംസ്കാരം, ജീവനക്കാരുടെ സംതൃപ്തി തുടങ്ങി വിവിധ ഘടകങ്ങൾ മാനദണ്ഡമാക്കിയായിരുന്നു സർവേ. ജീവനക്കാർക്കു മികച്ച പിന്തുണയും കരിയർ വളർച്ചാ അവസരങ്ങളും നൽകുന്ന സ്ഥാപനമായും ജോയ്ആലുക്കാസിന് അംഗീകാരം ലഭിച്ചു.
ജോയ്ആലുക്കാസിന്റെ പതിനായിരത്തിലേറെ വരുന്ന ജീവനക്കാരുടെ തൊഴിലിടസംതൃപ്തിയാണ് ഈ അംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്നും ഇതിൽ അഭിമാനമുണ്ടെന്നും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.