കേരള ബാങ്ക് ബിസിനസ് മീറ്റ് നടത്തി
Tuesday, May 28, 2024 11:32 PM IST
കൊച്ചി: പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ പങ്കെടുപ്പിച്ച് കേരള ബാങ്ക് കൊച്ചിയിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. സഹകരണ വായ്പാമേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുമായി ചേർന്ന് കേരള ബാങ്ക് കർമപദ്ധതി തയാറാക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതിയംഗം എസ്. ഹരിശങ്കർ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.