റിലയന്‍സ് റീട്ടെയ്ലിൽ എഎസ്ഒഎസ് സ്റ്റോറുകൾ
Friday, May 17, 2024 11:41 PM IST
കൊച്ചി: യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ എഎസ്ഒഎസിന്റെ സ്റ്റോറുകൾ ഇന്ത്യയിൽ തുടങ്ങാൻ റിലയന്‍സ് റീട്ടെലിന്റെ പദ്ധതി.
ഇതുമായി ബന്ധപ്പെട്ട ദീര്‍ഘകാല കരാറില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. ഓണ്‍ലൈനായും ഓഫ്ലൈനായും എഎസ്ഒഎസിന്റെ ഇന്ത്യയിലെ എക്സ്ക്ലൂസീവ് പാര്‍ട്ണറായിരിക്കും റിലയന്‍സ് റീട്ടെയിൽ.
എഎസ്ഒഎസ് ബ്രാന്‍ഡുകളുടെ എക്സ്ക്ലൂസീവ് സ്റ്റോറുകള്ക്കുപുറമേ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നങ്ങള്‍ ലഭ്യമാക്കും.