ബെല്‍സ്റ്റാര്‍ ഐപിഒയ്ക്ക്
Tuesday, May 7, 2024 1:14 AM IST
കൊച്ചി: സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍, ഉപയോക്തൃ ഉത്പന്നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പകള്‍ ലഭ്യമാക്കുന്ന ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 1,300 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.