സ്റ്റാർ ഹെൽത്തിന് നേട്ടം
Friday, May 3, 2024 4:01 AM IST
കൊച്ചി: സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വർഷത്തിൽ കമ്പനി 37 ശതമാനം വർധനയോടെ 845 കോടിയുടെ റിക്കാർഡ് ലാഭവും 18 ശതമാനം വർധനയോടെ 15,254 കോടി രൂപയായി ഗ്രോസ് റിട്ടേൺ പ്രീമിയവും നേടി.
നികുതിക്കുശേഷമുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 40 ശതമാനം ഉയർന്ന് 142 കോടി രൂപയിലെത്തി.