18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു
Friday, May 3, 2024 4:01 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും സ്വര്‍ണവില കൂടി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമായി. സ്വർണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാരേറി.
22 കാരറ്റ് സ്വര്‍ണാഭരണങ്ങളും 18 കാരറ്റ് സ്വര്‍ണാഭരണങ്ങളും തമ്മില്‍ ഗ്രാമിന് ആയിരത്തിലധികം രൂപയുടെ വില വ്യത്യാസമാണുള്ളത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത് 18 കാരറ്റിലാണ്. വജ്രാഭരണങ്ങള്‍ നിര്‍മിക്കുന്നതും 18 കാരറ്റിലാണ്.
പുതിയ തലമുറയ്ക്ക് ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള താത്പര്യം കൂടിയതിനാൽ 18 കാരറ്റ് ആഭരണങ്ങള്‍ വലിയതോതില്‍ വിപണിയില്‍ ലഭ്യമാകുന്നുണ്ടെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.