കേ​ര​ള സ്റ്റാ​ർ​ട്ട​പ്പാ​യ ആ​ലി​ബൈ ഗ്ലോ​ബ​ലും ഐ​ഐ​ടി ബോം​ബെ​യും ടെ​ക്നോ​ള​ജി ക​രാ​ർ ഒ​പ്പു​വ​ച്ചു
Friday, May 3, 2024 4:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ലി​​​ബൈ ഗ്ലോ​​​ബ​​​ലു​​​മാ​​​യി സ്ഫെ​​​റി​​​ക്ക​​​ൽ റോ​​​ബോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജി ട്രാ​​​ൻ​​​സ്ഫ​​​ർ ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ട്ട് ഐ​​​ഐ​​​ടി ബോം​​​ബെ. ഡി​​​ഫെ​​​ൻ​​​സ്, പാ​​​രാ​​​മി​​​ലി​​​റ്റ​​​റി, സ്പെ​​​ഷ​​​ൽ ഫോ​​​ഴ്സ്, പോ​​​ലീ​​​സ് തു​​​ട​​​ങ്ങി​​​യ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക സ്ഫെ​​​റി​​​ക്ക​​​ൽ റോ​​​ബോ​​​ട്ട് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ പ​​​ങ്കി​​​ടു​​​ന്ന​​​ത്.

സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ്ഫെ​​​റി​​​ക്ക​​​ൽ റോ​​​ബോ​​​ട്ട് ടെ​​​ക്നോ​​​ള​​​ജി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും റോ​​​ബോ​​​ട്ട് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ഐ​​​ഐ​​​ടി ബോം​​​ബെ​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക സേ​​​വ​​​നം ഈ ​​​ക​​​രാ​​​റി​​​ലൂ​​​ടെ ആ​​​ലി​​​ബൈ​​​ക്കു ല​​​ഭി​​​ക്കും.

തീ​​​വ്ര​​​വാ​​​ദ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ചെ​​​റി​​​യ പ​​​ന്തി​​​ന്‍റെ വ​​​ലി​​​പ്പ​​​മു​​​ള്ള ടാ​​​ക്ടി​​​ക്ക​​​ൽ റോ​​​ബോ​​​ട്ടി​​​നെ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ള്ളി​​​ലേ​​​ക്ക് എ​​​റി​​​ഞ്ഞാ​​​ൽ അ​​​വി​​​ടെ​​നി​​​ന്നു​​​ള്ള ലൈ​​​വ് ഓ​​​ഡി​​​യോ, വീ​​​ഡി​​​യോ സ്ട്രീ​​​മിം​​​ഗ് സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും. ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ‘സ്ഫെ​​​റി​​​ക്ക​​​ൽ റോ​​​ബോ​​​ട്ട് ഫോ​​​ർ റൂം ​​​ഇ​​​ന്‍റ​​​ർ​​​വെ​​​ൻ​​​ഷ​​​ൻ’ ആ​​​ണ് ഐ​​​ഐ​​​ടി ബോം​​​ബെ​​​യും ആ​​​ലി​​​ബൈ​​​യും ചേ​​​ർ​​​ന്ന് നി​​​ർ​​​മി​​​ക്കു​​​ക.

മും​​​ബൈ ഐ​​​ഐ​​​ടി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഐ​​​ഐ​​​ടി ബോം​​​ബെ ഡീ​​​ൻ പ്ര​​​ഫ. സ​​​ച്ചി​​​ൻ പ​​​ട്‌വ​​​ർ​​​ധ​​​നും ആ​​​ലി​​​ബൈ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​ എ​​​സ്.​​​പി. സു​​​നി​​​ലും ക​​​രാ​​​റു​​​ക​​​ൾ കൈ​​​മാ​​​റി.

സൈ​​​ബ​​​ർ ഫോ​​​റെ​​​ൻ​​​സി​​​ക്സ്, സൈ​​​ബ​​​ർ ഇ​​​ന്‍റലി​​​ജി​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ലി​​​ബൈ, ടാ​​​ക്റ്റി​​​ക്ക​​​ൽ ടെ​​​ക്നോ​​​ള​​​ജി രം​​​ഗ​​​ത്തുകൂ​​​ടി പ്ര​​​വ​​​ർ​​​ത്ത​​​ന മേ​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഐ​​​ഐ​​​ടി ബോം​​​ബെ​​​യു​​​മാ​​​യി അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ ക​​​രാ​​​ർ ഒ​​​പ്പുവ​​ച്ച​​​തെ​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ ബി​​​സി​​​ന​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എം. ശ്യാം ​​​അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.