ജോയ് ആലുക്കാസില് അക്ഷയതൃതീയ കാഷ് ബാക്ക് ഓഫർ
Tuesday, April 30, 2024 12:10 AM IST
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് അക്ഷയതൃതീയ പ്രമാണിച്ച് പ്രത്യേക കാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. 50,000 രൂപയോ അതിൽ കൂടുതലോ വിലവരുന്ന ഡയമണ്ട്- അണ്കട്ട് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കായി 2000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും.
50,000 രൂപയോ അതിൽ അധികമോ വിലവരുന്ന സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കായി 1000 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും, 10000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളി ആഭരണങ്ങൾ വാങ്ങുന്നവർക്കായി 500 രൂപയുടെ സൗജന്യ ഗിഫ്റ്റ് വൗച്ചറുകളും ലഭിക്കും.
മേയ് മൂന്നു മുതൽ 12 വരെയുള്ള പർച്ചേസുകൾക്കാണ് ഓഫറുകൾ ലഭിക്കുക.