പിടിതരാതെ പൊന്ന്
Friday, April 5, 2024 1:45 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ പവന് 51,680 രൂപയുമായി വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരിക്കുകയാണ് . ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാമിന് 6,460 രൂപയും പവന് 51,680 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2300 ഡോളര്‍ കടന്നു. ബുധനാഴ്ച ബോര്‍ഡ് റേറ്റായിരുന്ന ഗ്രാമിന് 6,410 രൂപ, പവന് 51,280 രൂപ എന്ന വിലയാണ് ഇന്നലെ ഭേദിക്കപ്പെട്ടത്.