വിദേശ വിദ്യാഭ്യാസ രംഗത്ത് ചുവടുറപ്പിച്ച് ഹോളിലാന്‍ഡര്‍
Friday, April 5, 2024 1:45 AM IST
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനമായ ഹോളിലാന്‍ഡര്‍ വിദേശ വിദ്യാഭ്യാസ രംഗത്തും ചുവടുറപ്പിക്കുന്നു. വിദേശ നഴ്സിംഗ് പ്രവേശനത്തിനു നേതൃത്വം നല്‍കിവരുന്ന ഹോളിലാന്‍ഡര്‍ 14 വര്‍ഷം പിന്നിട്ടു.
ഐഇഎല്‍ടിഎസ് പഠനത്തിന് നൂനത സാങ്കേതികവിദ്യയായ എഐ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തിയുള്ള ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനം ഏഴിനു രാവിലെ 10നു കോട്ടയം ടിബി റോഡ് കെഎസ്ആര്ടിസിക്കുസമീപം കൊശമറ്റം സിറ്റി സെന്റർ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ഹോളിലാന്‍ഡര്‍ അക്കാഡമിയില്‍ സിനിമാതാരം മംമ്ത മോഹന്‍ദാസ് നിര്‍വഹിക്കും.
ലോകത്തിലെ ഏതു സ്ഥലത്തിരുന്നും ഐഇഎല്‍ടിഎസ് ലളിതമായി പഠിക്കാനാകും. പരീക്ഷ അടിസ്ഥാന ഐഇഎല്‍ടിഎസ് മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത നൂറു കണക്കിന് പരിശീലനങ്ങളും ഇന്റര്‍വ്യുകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു.
വിദ്യാര്‍ഥികള്‍ക്കുവേണ്ടി വാഗ്ദാന ഉത്തരവ് തുടങ്ങി വിദ്യാഭ്യാസ പരിശീലനം, സാമ്പത്തിക സഹായം, യാത്രാ സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള സഹായങ്ങള്‍ ഹോളിലാന്‍ഡര്‍ നല്കിവരുന്നു.
കോട്ടയം, എറണാകുളം ബ്രാഞ്ചുകളില്‍ ഐഇഎല്‍ടിഎസ്, ഒഇടി, ജര്‍മന്‍ കോഴ്സുകള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ലഭ്യമാണ്. ലാംഗ്വേജ് അക്കാഡമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്ക് 10,000 രൂപയുടെ കാഷ് ബാക്ക് വൗച്ചറും ലഭിക്കുന്നു.
വിദേശ പഠന സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിന് ഉദ്ഘാടന ദിവസം രാവിലെ 11 മുതല്‍ ക്യു ആന്‍ഡ് എ സെഷനും ഉണ്ടായിരിക്കും. ഫോണ്‍: 8129333012, 0481 2580353.