ഡെയിംലർ ഇന്ത്യക്കു വില്പനയിൽ നേട്ടം
Sunday, March 31, 2024 12:17 AM IST
കൊച്ചി: ഡെയിംലർ ട്രക്ക് എജിയുടെ ഉപസ്ഥാപനമായ ഡെയിംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസിന് (ഡിഐസിവി) 2023 ൽ റിക്കാർഡ് വിൽപ്പന. ആഭ്യന്തര ട്രക്ക്, ബസ് വിൽപ്പന 39 ശതമാനം വർധിച്ചു. 2022നെ അപേക്ഷിച്ചു വരുമാനം 21 ശതമാനം വർധനവുണ്ടായെന്നും അധികൃതർ പറഞ്ഞു.