ചിട്ടി ആര്ബിട്രേഷന് പ്രതിസന്ധി ഉണ്ടാകില്ല: മന്ത്രി
Saturday, March 9, 2024 12:17 AM IST
തൃശൂര്‍: ചിട്ടി ആര്‍ബിട്രേറ്റര്‍ തസ്തികയില്‍ സ്ഥിരംനിയമനം നടത്താത്തതുമൂലം വര്‍ഷാവസാനം മൂന്നു മാസവും സാമ്പത്തികവര്ഷാരംഭം മൂന്നുമാസവും ചിട്ടി ആര്ബിട്രേഷന് സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നു രജിസ്ട്രേഷന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉറപ്പുനല്‍കി.
കുറിസംഖ്യ കൈപ്പറ്റി തവണസംഖ്യകള്‍ മുടക്കം വരുത്തുന്നതു പിരിച്ചെടുക്കാനുള്ള മാര്‍ഗം സ്തംഭിക്കുന്നതുമൂലം സ്വകാര്യ ചിട്ടി സ്ഥാപനങ്ങള്‍ നേരിടേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് ഓള് കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സംസ്ഥാന ചിട്ടി രജിസ്ട്രാറായ രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം ഉറപ്പു നല്‍കിയത്.