ഡയമണ്ട് താലി കളക്ഷനുമായി സണ്ണി ഡയമണ്ട്സ്
Wednesday, March 6, 2024 10:52 PM IST
കൊച്ചി: ഇന്റേണലി ഫ്ലോലെസ് ഡയമണ്ട് താലികളുടെ ശേഖരവും 50 ലക്ഷം രൂപയുടെ ഉറപ്പായ സമ്മാനങ്ങളും അവതരിപ്പിച്ച് സണ്ണി ഡയമണ്ട്സ്.
ഇന്റേണലി ഫ്ലോലെസ് വജ്രങ്ങളില്‍ രൂപകല്പന ചെയ്ത എന്‍ഗേജ്മെന്റ് മോതിരങ്ങളും എല്ലാ മതവിഭാഗങ്ങള്‍ക്കും അനുയോജ്യമായ ഡയമണ്ട് താലികളും ഉള്‍ക്കൊള്ളിച്ച എക്സ്ക്ലൂസീവ് ശ്രേണി കൊച്ചിന് മെട്രോപ്പോളീസ് റോട്ടറി ക്ലബ് പ്രസിഡന്റ് സക്കറിയ ഏബ്രഹാം, സണ്ണി ഡയമണ്ട്സ് ഫൗണ്ടര്‍ ആന്‍ഡ് സിഎംഡി പി.പി. സണ്ണി എന്നിവര്‍ ചേര്‍ന്ന് അനാഛാദനം ചെയ്തു.
ഇതോടൊപ്പം 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും സണ്ണി ഡയമണ്ട്സില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ ഷോറൂമുകളില്‍നിന്നും നേരിട്ടും www.sunny diamonds.com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും ഗിഫ്റ്റ് വൗച്ചറുകള്‍ വാങ്ങാം.