വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും: മന്ത്രി
Tuesday, March 5, 2024 12:55 AM IST
കൊച്ചി: വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ്.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സ്കെയിൽഅപ്പ് ചെയ്യുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ഫീഡ്ബാക്ക് ലഭിക്കുന്നതിനുമായി കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയില്‍അപ്പ് കോണ്‍ക്ലേവ് 24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 25 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക്, പ്രതിഫലം തുടങ്ങിയവ നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശിപാര്‍ശ ചെയ്യും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആനുവല്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ എഐ കോണ്‍ക്ലേവ്, ഇന്റര്‍നാഷണല്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.