ഫെഡറല്‍ ബാങ്കിൽ സ്റ്റെല്ലര്‍ സേവിംഗ്സ് അക്കൗണ്ട്
Thursday, February 15, 2024 12:07 AM IST
കൊച്ചി: വ്യക്തിഗത ബാങ്കിംഗ് അനുഭവത്തിന് പുതുമ നല്കുന്ന സ്റ്റെല്ലര്‍ സേവിംഗ്സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്.
ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധിഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ ആനുകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്ഡിന്മേല് റിവാഡ് പോയിന്റുകള്‍, പ്രകൃതിസൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണു സ്റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകൾ.
എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും സ്റ്റെല്ലര്‍ സേവിംഗ്സ് അക്കൗണ്ട് സേവനം ലഭിക്കുമെന്ന് ബാങ്കധികൃതർ അറിയിച്ചു.