ഇന്ത്യന്‍ നിര്‍മിത വാഹനങ്ങൾ അവതരിപ്പിച്ചു
Wednesday, February 7, 2024 1:00 AM IST
കൊച്ചി: വോള്‍വോ ഗ്രൂപ്പിന്റെയും ഐഷര്‍ മോട്ടോഴ്സിന്റെയും സംയുക്ത സംരംഭമായ വിഇ കൊമേഴ്സ്യല്‍, (വിഇസിവി) ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024-ല്‍ ഇന്ത്യന്‍ നിര്‍മിത വാഹനങ്ങൾ അവതരിപ്പിച്ചു.
ഇന്ത്യയുടെ ആദ്യത്തെ 5.5 ടണ്‍ വൈദ്യുത ട്രക്കായ ഐഷര്‍ പ്രോ 2055 ഇവി, എല്‍എന്‍ജിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന ഐഷര്‍ പ്രോ 8055, ഐഷര്‍ പ്രോ 12 മീറ്റര്‍ ഇവി ബസ്, വോള്‍വോ ട്രക്കുകള്‍, ഐഷറിന്റെ ഹൈഡ്രജന്‍ ഐസി എൻജിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് തുടങ്ങിയവയാണു പ്രദര്‍ശനത്തില്‍ വിഇസിവി ഒരുക്കിയിട്ടുള്ളത്.