ര​​​ണ്ടാ​​​ഴ്ച​​​ത്തെ ത​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ മ​​​റി​​​ക​​​ട​​​ന്ന് ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി മി​​​ക​​​വി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ളു​​​ടെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ സൂ​​​ചി​​​ക​​​ക​​​ൾ​​​ക്കു പ്ര​​​തി​​​വാ​​​ര​​​നേ​​​ട്ട​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി. നേ​​​ട്ട​​​ങ്ങ​​​ളും കോ​​​ട്ട​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്കാ​​​ത്ത ബ​​​ജ​​​റ്റ​​​വ​​​ത​​​ര​​​ണം സൂ​​​ചി​​​ക​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യി​​​ല്ല. ബോം​​​ബെ സെ​​​ൻ​​​സെ​​​ക്സ് 1385 പോ​​​യി​​​ന്‍റും നി​​​ഫ്റ്റി സൂ​​​ചി​​​ക 501 പോ​​​യി​​​ന്‍റും പ്ര​​​തി​​​വാ​​​ര മി​​​ക​​​വി​​​ലാ​​​ണ്.

വാ​​​രാ​​​ന്ത്യം ഇ​​​റാ​​​ക്കി​​​ലും സി​​​റി​​​യ​​​യി​​​ലും അ​​​മേ​​​രി​​​ക്ക വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തു സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാം. രാ​​​ജ്യാ​​​ന്ത​​​ര ഫ​​​ണ്ടു​​​ക​​​ൾ ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ ബാ​​​ധ്യ​​​ത പ​​​ണ​​​മാ​​​ക്കാ​​​ൻ ഏ​​​ഷ്യ​​​ൻ മാ​​​ർ​​​ക്ക​​​റ്റി​​​ൽ നീ​​​ക്കം ന​​​ട​​​ത്തി​​​യാ​​​ൽ പ​​​ല സൂ​​​ചി​​​ക​​​ക​​​ളും ഇ​​​ന്ന് ആ​​​ടി​​​യു​​​ല​​​യും.

ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ൽ നി​​​ഫ്റ്റി

ഈ ​​​വ​​​ർ​​​ഷം നി​​​ഫ്റ്റി സൂ​​​ചി​​​ക നാ​​​ലു​​​ ത​​​വ​​​ണ റി​​​ക്കാ​​​ർ​​​ഡ് പു​​​തു​​​ക്കി. ഒ​​​ക്‌ടോ​​​ബ​​​റി​​​ലെ താ​​​ഴ്ന്ന നി​​​ല​​​വാ​​​ര​​​മാ​​​യ 18,838ൽ​​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 17 ശ​​​ത​​​മാ​​​നം ക​​​യ​​​റി വെ​​​ള​​​ളി​​​യാ​​​ഴ്ച സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡാ​​​യ 22,126.80ലെ​​​ത്തി. ബു​​​ൾ​​​റാ​​​ലി​​​യു​​​ടെ ആ​​​ക്കം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ മു​​​ന്നേ​​​റ്റം 21 ശ​​​ത​​​മാ​​​നം വ​​​രെ തു​​​ട​​​രാം; അ​​​താ​​​യ​​​ത് 22,793 പോ​​​യി​​​ന്‍റ് വ​​​രെ.

നി​​​ഫ്റ്റി പോ​​​യ​​​വാ​​​രം 21,352ൽ​​​നി​​​ന്ന് 21,477ലേ​​​ക്കു താ​​​ഴ്ന്ന​​​ശേ​​​ഷം തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ൽ 22,126 വ​​​രെ ഉ​​​യ​​​ർ​​​ന്നു. ക്ലോ​​​സിം​​​ഗി​​​ൽ 21,853 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. ഇ​​​ന്ന് 21,806ലെ ​​​സ​​​പ്പോ​​​ർ​​​ട്ട് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ സൂ​​​ചി​​​ക 21,736ലേ​​​ക്കു ത​​​ള​​​രാം. വി​​​പ​​​ണി​​​യു​​​ടെ ഡെ​​‌‌‌​‌‌യ്‌ലി ചാ​​​ർ​​​ട്ട് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ 21,511ലെ ​​​താ​​​ങ്ങു ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ൽ 21,169ലേ​​​ക്കു പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കു മു​​​തി​​​രും. അ​​​നു​​​കൂ​​​ല​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക് നി​​​ഫ്റ്റി​​​യെ 22,160-22,467ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​നാ​​​കും.

സൂ​​​പ്പ​​​ർ ട്ര​​​ൻ​​​ഡ് വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​ണ്, പാ​​​രാ​​​ബോ​​​ളി​​​ക്ക് എ​​​സ്എ​​​ആ​​​ർ ബു​​​ള്ളി​​​ഷാ​​​യി. ഫാ​​​സ്റ്റ് സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക്, സ്ലോ ​​​സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക്, സ്റ്റോ​​​ക്കാ​​​സ്റ്റി​​​ക്ക് ആ​​​ർ​​​എ​​​സ്ഐ തു​​​ട​​​ങ്ങി​​​യ​​​വ ന്യൂ​​​ട്ര​​​ൽ റേ​​​ഞ്ചി​​​ലും.

ഫെ​​​ബ്രു​​​വ​​​രി നി​​​ഫ്റ്റി ഫ്യൂ​​​ച്ച​​​റു​​​ക​​​ൾ ര​​​ണ്ടു ശ​​​ത​​​മാ​​​നം മി​​​ക​​​വി​​​ൽ വാ​​​രാ​​​ന്ത്യം 21,950 പോ​​​യി​​​ന്‍റി​​​ലാ​​​ണ്. വി​​​പ​​​ണി​​​യി​​​ലെ ഓ​​​പ്പ​​​ണ്‍ ഇ​​​ന്‍റ​​​റ​​​സ്റ്റ് മു​​​ൻ​​​വാ​​​ര​​​ത്തി​​​ലെ 180.8 ല​​​ക്ഷം ക​​​രാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 132.6 ല​​​ക്ഷ​​​മാ​​​യി കു​​​റ​​​ഞ്ഞു. സെ​​​ൻ​​​സെ​​​ക്സ് 70,700ൽ​​​നി​​​ന്ന് 73,089ലേ​​​ക്കു ക​​​യ​​​റി​​​യ​​​ശേ​​​ഷം വാ​​​രാ​​​ന്ത്യം 72,085ൽ ​​​ക്ലോ​​​സിം​​​ഗ് ന​​​ട​​​ന്നു. ഈ ​​​വാ​​​രം 70,982ലെ ​​​താ​​​ങ്ങു നി​​​ല​​​നി​​​ർ​​​ത്തി 73,138ലേ​​​ക്കു മു​​​ന്നേ​​​റാ​​​ൻ ശ്ര​​​മി​​​ക്കാം.


ഡി​​​സം​​​ബ​​​റി​​​ൽ 66,135 കോ​​​ടി രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ, ജ​​​നു​​​വ​​​രി​​​യി​​​ൽ ഫ​​​ണ്ട് തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ ഉ​​​ത്സാ​​​ഹി​​​ച്ചു. അ​​​വ​​​ർ ക​​​ഴി​​​ഞ്ഞ​​​മാ​​​സം 25,744 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണു വി​​​ദേ​​​ശ ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​ർ കൂ​​​ടു​​​ത​​​ൽ തു​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത്. 2023 ജ​​​നു​​​വ​​​രി​​​യി​​​ൽ 28,852 കോ​​​ടി രൂ​​​പ​​​യും 2022ൽ 33,303 ​​​കോ​​​ടി രൂ​​​പ​​​യും പി​​​ൻ​​​വ​​​ലി​​​ച്ചു.

വ​​​ഴി​​​തേ​​​ടി പൊ​​​ന്ന്

രാ​​​ജ്യാ​​​ന്ത​​​ര സ്വ​​​ർ​​​ണം പു​​​തി​​​യ ദി​​​ശ തേ​​​ടു​​​ക​​​യാ​​​ണ്. യു​​​എ​​​സ് ഫെ​​​ഡ് പ​​​ലി​​​ശ​​​യി​​​ൽ മാ​​​റ്റ​​​ത്തി​​​നു ത​​​യാ​​​റാ​​​കാ​​​ത്ത​​​തു മ​​​ഞ്ഞ​​​ലോ​​​ഹ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു. ട്രോ​​​യ് ഒൗ​​​ണ്‍സി​​​ന് 2,018 ഡോ​​​ള​​​റി​​​ൽ​​​നി​​​ന്ന് 2,065 വ​​​രെ ഉ​​​യ​​​ർ​​​ന്ന​​​ശേ​​​ഷം 2,039 ഡോ​​​ള​​​റി​​​ലാ​​​ണ്. വി​​​പ​​​ണി​​​യു​​​ടെ ച​​​ല​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ൽ 1,984ൽ ​​​സ​​​പ്പോ​​​ർ​​​ട്ടും 2,081 ഡോ​​​ള​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​വു​​​മു​​​ണ്ട്. അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​ക്കി​​​ലും സി​​​റി​​​യ​​​യി​​​ലും ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ സ്വ​​​ർ​​​ണ​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ചാ​​​ൽ 2,120 ഡോ​​​ള​​​റി​​​ലേ​​​ക്കു മു​​​ന്നേ​​​റാം.

രൂ​​​പ മു​​​ന്നോ​​​ട്ട്

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടു​​​ള്ള കേ​​​ന്ദ്ര ബ​​​ജ​​​റ്റ് വി​​​പ​​​ണി​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തി​​​യി​​​ല്ല. ബ​​​ജ​​​റ്റ് വേ​​​ള​​​യി​​​ൽ ത​​​ള​​​ർ​​​ന്ന ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം ക​​​രു​​​ത്തു​​​കാ​​​ട്ടി. മു​​​ൻ​​​വാ​​​രം സൂ​​​ചി​​​പ്പി​​​ച്ച​​​പോ​​​ലെ ഫോ​​​റെ​​​ക്സ് മാ​​​ർ​​​ക്ക​​​റ്റി​​​ൽ രൂ​​​പ മി​​​ക​​​വി​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ലാ​​​ണ്. 82.90ലെ ​​​ടാ​​​ർ​​​ജ​​​റ്റി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​ക​​​ട​​​ന്ന് 82.80ലേ​​​ക്കു ക​​​രു​​​ത്തു​​​കാ​​​ണി​​​ച്ച വി​​​നി​​​മ​​​യ​​​നി​​​ര​​​ക്ക് വാ​​​രാ​​​ന്ത്യം 82.88ലാ​​​ണ്. പു​​​തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മൂ​​​ല്യം 82.50നെ ​​​ഉ​​​റ്റു​​​നോ​​​ക്കാം.

ഇ​​​തി​​​നി​​​ടെ, ബ​​​ജ​​​റ്റ് ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന​​​ക​​​ൾ​​​വ​​​ച്ച് വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ൽ കേ​​​ന്ദ്ര​​​ബാ​​​ങ്ക് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​ല്ല. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ എ​​​ൽ നിനോ പ്ര​​​തി​​​ഭാ​​​സം വ​​​ര​​​ൾ​​​ച്ച​​​യ്ക്കി​​​ട​​​യാ​​​ക്കി​​​യെ​​​ങ്കി​​​ലും ഇ​​​ക്കു​​​റി മ​​​ണ്‍സൂ​​​ണ്‍ മേ​​​ഘ​​​ങ്ങ​​​ളു​​​ടെ ദി​​​ശ​​​യെ​​​ക്കു​​​റി​​​ച്ച് കാ​​​ലാ​​​വ​​​സ്ഥ വി​​​ഭാ​​​ഗ​​​ത്തി​​​നു വ്യ​​​ക്ത​​​മാ​​​യ ചി​​​ത്രം ല​​​ഭ്യ​​​മ​​​ല്ല. മ​​​ണ്‍സൂ​​​ണ്‍ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് എ​​​ത്തു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​യാ​​​ൽ ജൂ​​​ണി​​​നു മു​​​ന്പ് പ​​​ലി​​​ശ​​​യി​​​ൽ 50 ബേ​​​സി​​​സ് പോ​​​യി​​​ന്‍റി​​​ന്‍റെ ഇ​​​ള​​​വി​​​നു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.