വ്യാവസായ മേഖലയില്‍ അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി
Monday, February 5, 2024 1:02 AM IST
കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വ്യവസായ മേഖലയില്‍ സംസ്ഥാനത്ത് അഞ്ചു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യവസായ വകുപ്പിനു കീഴില്‍ കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കാക്കനാട് നിര്‍മിച്ച ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
92,000 കോടി രൂപയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ കേരളത്തിലേക്കു വന്നത്. ഇതില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി.
മുടങ്ങിക്കിടന്ന 12,240 കോടി രൂപയുടെ പദ്ധതികൾ പുനരുജ്ജീവിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 17.3 ശതമാനം വ്യാവസായിക വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.