കൊ​​ച്ചി: നി​​ർ​​മി​​തബു​​ദ്ധി (എ​​ഐ) ഉ​​പ​​യോ​​ഗി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ സോ​​ഫ്റ്റ്‌​​വേ​​ർ സ​​ർ​​വീ​​സ് വി​​ക​​സി​​പ്പി​​ച്ച പി​​ൽ​​സ്ബീ​​യി​​ൽ കേ​​ര​​ള എ​യ്ഞ്ച​ല്‍ നെ​​റ്റ്‌​​വ​​ർ​​ക്ക് (കെഎ​​എ​​ൻ) 1.53 കോ​​ടി​​യു​​ടെ നി​​ക്ഷേ​​പം പ്ര​​ഖ്യാ​​പി​​ച്ചു.

ലോ​​ജി​​സ്റ്റി​​ക്‌​​സ്, ഡാ​​റ്റാ സം​​യോ​​ജ​​നം എ​​ന്നി​​വ നി​​ർ​​മി​​ത ബു​​ദ്ധി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തോ​​ടെ റീ​​ട്ടെ​​യി​​ൽ ഫാ​​ർ​​മ​​സി രം​​ഗ​​ത്ത് പി​​ൽ​​സ്ബീ​​യു​​ടെ സോ​​ഫ്റ്റ്‌​​വേ​​ർ മു​​ന്നേ​​റ്റം പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.


മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജി​​ൽ​​നി​​ന്ന് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദം നേ​​ടി​​യ ഇ.​​എം. അ​​ഭി​​ജി​​ത്ത്, മു​​ഹ​​മ്മ​​ദ് റി​​സ്‌വാ​​ൻ, കെ. ​​നി​​ധു​​ൻ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് 2019ൽ ​​സ്ഥാ​​പി​​ച്ച പി​​ൽ​​സ്ബീ കോ​​ഴി​​ക്കോ​​ട് ആ​​സ്ഥാ​​ന​​മാ​​യാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.