സാംസംഗ് ഗാലക്സി എസ് 24 വില്പന തുടങ്ങി
Saturday, February 3, 2024 1:18 AM IST
കൊച്ചി: മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ഇന്ത്യയിൽതന്നെ നിർമിച്ച സാംസംഗ് ഗാലക്സി എസ് 24 മോഡലുകളുടെ വില്പന ആരംഭിച്ചു.
തത്സമയ തർജമ, ഇന്റർപ്രറ്റർ, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളുമായാണ് ഗാലക്സി എസ് 24 എത്തുന്നത്. എഐ അധിഷ്ഠിതമായ സാംസംഗ് കീബോർഡ് തത്സമയം 13 ഭാഷകളിൽ തർജമ ചെയ്യാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.