വി-ഗാര്‍ഡിന്റെ ലാഭത്തില്‍ വന്‍ വര്‍ധന
Saturday, February 3, 2024 1:18 AM IST
കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 1165.39 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടി. മുന്‍വര്‍ഷത്തെ 982.28 കോടി രൂപയില്‍നിന്ന് 18.6 ശതമാനമാണ് വര്‍ധന.
ഈ പാദത്തിലെ സംയോജിത അറ്റാദായം 58.24 കോടി രൂപയാണ്. 48.3 ശതമാനമാണ് ലാഭവര്ധനയെന്നു വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.