മൊബൈൽ ഫോണ് സ്പെയർ പാർട്ടുകളുടെ ഇറക്കുമതിച്ചുങ്കം കുറച്ചു
Thursday, February 1, 2024 1:40 AM IST
ന്യൂഡൽഹി: ബജറ്റിനു തലേദിവസം മൊബൈൽ ഫോണ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്പെയർ പാർട്ടുകളുടെ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ.
ബാറ്ററി കവർ, ലെൻസ്, സിം സോക്കറ്റ്, സ്ക്രൂ, മറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിച്ചുങ്കമാണ് 15ൽനിന്ന് 10 ശതമാനത്തിലേക്കു താഴ്ത്തിയത്.
പ്രാദേശിക ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കാനും വിപണിയിലെ വില കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണു കേന്ദ്ര സർക്കാർ നടപടി.