ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണിന് ക്ഷേത്രീയ രാജ്ഭാഷാ പുരസ്കാരം
Tuesday, January 30, 2024 11:35 PM IST
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ക്ഷേത്രീയ രാജ്ഭാഷാ പുരസ്കാരത്തിന് ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോൺ അര്‍ഹമായി. ഭരണനിര്‍വഹണങ്ങളില്‍ ഹിന്ദി ഭാഷ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതിനുള്ള രണ്ടാംസ്ഥാനമാണു കരസ്ഥമാക്കിയത്.
ബംഗളൂരുവില്‍ നടന്ന ക്ഷേത്രീയ രാജ്ഭാഷാ സമ്മേളനത്തില്‍ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണിനുവേണ്ടി സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പാല്, സീനിയര്‍ മാനേജര്‍ എസ്.ആര്. ഷീബ എന്നിവര്‍ കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയില്നിന്നു രാജ്ഭാഷാ ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കഴിഞ്ഞ രണ്ടുവര്‍ഷവും ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം സോണിന് ഈ പുരസ്കാരം ലഭിച്ചിരുന്നു.