അതിസന്പന്ന പട്ടികയിൽ മസ്കിനെ പിന്തള്ളി അർനോ
Tuesday, January 30, 2024 12:32 AM IST
ന്യൂയോർക്ക്: ടെസ്ല സഹസ്ഥാപകൻ ഇലോണ്‍ മസ്കിനെ പിന്തള്ളി ഫ്രഞ്ച് വ്യവസായി ബെർണാഡ് അർനോ ലോകത്തിലെ അതിസന്പന്ന പട്ടികയിൽ ഒന്നാമതെത്തി.
ഫോർബ്സ് പുറത്തുവിട്ട കണക്കിലാണ് ആഗോള ആഡംബര ബ്രാൻഡായ എൽവിഎംഎച്ച് (ലൂയിസ് വിറ്റണ്) സ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോ മസ്കിനെ കടത്തിവെട്ടിയത്.
ഫോർബ്സ് റിപ്പോർട്ട് പ്രകാരം ബെർണാഡ് കുടുംബത്തിന്റെ ആസ്തി 207.8 ബില്യണ്‍ ഡോളറാണ്. അതേസമയം, മസ്കിന്റെ ആസ്തി 204.5 ബില്യണ്‍ ഡോളറും.
ഇവർക്കുപിന്നാലെ ജെഫ് ബെസോസ് (181.3 ബില്യണ്‍ ഡോളർ), ലാറി എലിസണ്‍ (142.2 ബില്യണ്‍ ഡോളർ), മാർക് സക്കർബർഗ് (139.1 ബില്യണ്‍ ഡോളർ) എന്നിവർ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംനേടി.
ഇന്ത്യക്കാരായ മുകേഷ് അംബാനി 104.4 ബില്യണ്‍ ഡോളർ ആസ്തിയുമായി 11-ാം സ്ഥാനത്തും 75.7 ബില്യണ്‍ ആസ്തിയുള്ള ഗൗതം അദാനി 16-ാമതുമാണ്.