ലുലുവില്‍ ‘ലിറ്റില്‍ ഷെഫ്’
Tuesday, January 30, 2024 12:28 AM IST
കൊച്ചി: ലുലു ലിറ്റില്‍ ഷെഫ് പാചകമത്സരത്തിന് ആവേശകരമായ സമാപനം. കൊച്ചി ലുലു മാളില്‍ നടന്ന മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ തൃശൂര്‍ സ്വദേശി ആദിദേവ് പി. ജിനേഷ് ലിറ്റില്‍ ഷെഫ് കിരീടമണിഞ്ഞു.
പെരുമ്പാവൂര്‍ സ്വദേശി സി.എ. ഫാത്തിമ രണ്ടാം സ്ഥാനവും എറണാകുളം സ്വദേശി സൂര്യഗായത്രി മൂന്നാം സ്ഥാനവും സ്വന്തമാക്കി. അഞ്ചുപേരാണ് ഫൈനലില്‍ പാചകമികവുമായി മാറ്റുരച്ചത്.