ലെന്‍സ്ഫെഡ് സംസ്ഥാന സമ്മേളനത്തിനു സമാപനം
Saturday, January 27, 2024 11:51 PM IST
കൊച്ചി: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്റെ (ലെന്‍സ്ഫെഡ്) 13-ാമത് സംസ്ഥാന സമ്മേളനം സമാപിച്ചു.
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. കലൂർ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഹൈബി ഈഡന് എംപി മുഖ്യാതിഥിയായി. ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് സംസ്ഥാന സെക്രട്ടറി എം.മനോജ്, സംസ്ഥാന ട്രഷറര്‍ പി.ബി. ഷാജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സജി, ആര്.കെ. മണശങ്കര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ഗോശ്രീ പാലം മുതല്‍ എറണാകുളത്തപ്പന് ഗ്രൗണ്ട് വരെ പ്രകടനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 8,000 എന്‍ജിനിയര്‍മാര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനം ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലെന്‍സ്ഫെഡിന്റെ ഒരു വര്‍ഷം നീണ്ട രജതജൂബിലി ആഘോഷങ്ങളുടെ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഗോകുലം കണ്വന്ഷന് സെന്ററില്‍ മിനി ഇന്‍ഫ്രാ എക്സ്പോയും സംഘടിപ്പിച്ചു.