ഇന്ത്യാ റബര്‍ മീറ്റ് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും
Wednesday, January 24, 2024 12:17 AM IST
ഗോഹട്ടി: റബര്‍ ബോര്‍ഡും റബര്‍മേഖലയിലെ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബര്‍ മീറ്റ് ഫെബ്രുവരി 23ന് ഗോഹട്ടിയില്‍ കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഉദ്ഘാടനം ചെയ്യും.
രണ്ടു ദിവസമാണ് സമ്മേളനം. ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് (ആത്മ) ചെയര്മാന് അന്‍ഷുമാന്‍ സിം ഘാനിയ വിശിഷ്ടാതിഥിയാകും. http://india rubbermeet.in/online-registration എന്ന ഓണ്‍ലൈന്‍ ലിങ്കിലുടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.