മും​​​ബൈ: ശ​​​നി​​​യാ​​​ഴ്ച വ്യാ​​​പാ​​​ര​​​ത്തി​​​ൽ ത​​​ക​​​ർ​​​ച്ച നേ​​​രി​​​ട്ട് ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി സൂ​​​ചി​​​ക​​​ക​​​ൾ. സെ​​​ൻ​​​സെ​​​ക്സ് 259 പോ​​​യി​​​ന്‍റ് താ​​​ഴ്ന്ന് 71,423ലും ​​​നി​​​ഫ്റ്റി 50 പോ​​​യി​​​ന്‍റ് ന​​​ഷ്ട​​​ത്തോ​​​ടെ 21,571ലും ​​​വ്യാ​​​പാ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​യോ​​​ധ്യ ക്ഷേ​​​ത്ര​​​ത്തി​​​ലെ വി​​​ഗ്ര​​​ഹ പ്ര​​​തി​​​ഷ്ഠ​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ന്നേ​​​ദി​​​വ​​​സം ഓ​​​ഹ​​​രി വി​​​പ​​​ണി​​​ക്ക് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ബാ​​​ങ്കിം​​​ഗ് ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും എ​​​ഫ്എം​​​സി​​​ജി, ഐ​​​ടി, ഫാ​​​ർ​​​മ ഓ​​​ഹ​​​രി​​​ക​​​ൾ ത​​​ള​​​ർ​​​ച്ച നേ​​​രി​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, നി​​​ഫ്റ്റി പി​​​എ​​​സ്‌യു ബാ​​​ങ്ക്, സ്വ​​​കാ​​​ര്യ​​​ബാ​​​ങ്ക്, ധ​​​ന​​​കാ​​​ര്യ സേ​​​വ​​​നം എ​​​ന്നി​​​വ​​​യ്ക്കു കു​​​തി​​​പ്പു​​​ണ്ടാ​​​യി. ബാ​​​ങ്ക് നി​​​ഫ്റ്റി 0.78 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​ത്തി​​​ലാ​​​ണ്. നി​​​ഫ്റ്റി മി​​​ഡ്ക്യാ​​​പ് 0.52 ശ​​​ത​​​മാ​​​ന​​​വും സ്മോ​​​ൾ​​​ക്യാ​​​പ് 0.20 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു.

നി​​​ഫ്റ്റി​​​യി​​​ൽ 20 ക​​​ന്പ​​​നി​​​ക​​​ൾ നേ​​​ട്ട​​​ത്തി​​​ലും 30 എ​​​ണ്ണം താ​​​ഴ്ച​​​യി​​​ലു​​​മാ​​​ണ്. 4.11 ശ​​​ത​​​മാ​​​നം നേ​​​ട്ട​​​വു​​​മാ​​​യി കോ​​​ൾ ഇ​​​ന്ത്യ​​​യും 3.34 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് അ​​​ദാ​​​നി പോ​​​ർ​​​ട്സും നി​​​ഫ്റ്റി​​​യി​​​ലെ നേ​​​ട്ട​​​ത്തി​​​ൽ മു​​​ന്നി​​​ലെ​​​ത്തി. 3.72 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ് ഹി​​​ന്ദു​​​സ്ഥാ​​​ൻ യൂ​​​ണി​​​ലി​​​വ​​​റാ​​​ണ് ന​​​ഷ്ട​​​ത്തി​​​ൽ മു​​​ന്നി​​​ൽ.


കൊ​​​യ്ത് അ​​​ദാ​​​നി

അ​​​മേ​​​രി​​​ക്ക​​​ൻ നി​​​ക്ഷേ​​​പ​​​ക സ്ഥാ​​​പ​​​ന​​​മാ​​​യ ജി​​​ക്യു​​​ജി പാ​​​ർ​​​ട്ണേ​​​ഴ്സ് അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഓ​​​ഹ​​​രി​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ പ​​​ങ്കാ​​​ളി​​​ത്തം കൂ​​​ട്ടി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തും ഹ​​​രി​​​തോ​​​ർ​​​ജോ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ൽ പു​​​ത്ത​​​ൻ നി​​​ക്ഷേ​​​പ​​​ക പ​​​ദ്ധ​​​തി​​​ക​​​ളി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​തും അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് ഉൗ​​​ർ​​​ജ​​​മാ​​​യി. അ​​​ദാ​​​നി എ​​​ന​​​ർ​​​ജി സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് 6.99 ശ​​​ത​​​മാ​​​ന​​​വും അ​​​ദാ​​​നി ഗ്രീ​​​ൻ എ​​​ന​​​ർ​​​ജി 6.61 ശ​​​ത​​​മാ​​​ന​​​വും അ​​​ദാ​​​നി ടോ​​​ട്ട​​​ൽ ഗ്യാ​​​സ് 5.91 ശ​​​ത​​​മാ​​​ന​​​വും ഉ​​​യ​​​ർ​​​ന്നു. എ​​​ല്ലാ അ​​​ദാ​​​നി ഗ്രൂ​​​പ്പ് ഓ​​​ഹ​​​രി​​​ക​​​ളും നേ​​​ട്ട​​​ത്തി​​​ലാണ്.