തിങ്കളാഴ്ച ഉച്ചവരെ ബാങ്ക് അവധി
Saturday, January 20, 2024 10:26 PM IST
ന്യൂഡൽഹി: തിങ്കളാഴ്ച രാജ്യത്തെ ബാങ്കുകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പാണ് അവധി പ്രഖ്യാപിച്ചത്.
പൊതുമേഖല്ഥാ ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയെല്ലാം 22ന് ഉച്ചവരെ അടഞ്ഞുകിടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും അന്നേദിവസം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.