ഫെഡറല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കു പലിശ കൂട്ടി
Friday, January 19, 2024 11:34 PM IST
കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു.
500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങള്‍ക്ക് റസിഡന്റ് സീനിയര്‍ സിറ്റിസൺസിന് ലഭിക്കുന്ന പലിശനിരക്ക് 8.25 ശതമാനമായും മറ്റുള്ളവര്‍ക്ക് 7.75 ശതമാനമായുമാണ് വർധിപ്പിച്ചിരിക്കുന്നത്.
കാലാവധിക്കുശേഷം മാത്രം പിന്‍വലിക്കാവുന്ന സ്ഥിരനിക്ഷേപങ്ങള്‍ക്ക് 500 ദിവസത്തേക്കു ലഭിക്കുന്ന പലിശനിരക്ക് 7.90 ആയി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിലേക്ക് പരമാവധി 8.40 ശതമാനം വരെ പലിശ ലഭിക്കും.