കൊട്ടക് മ്യൂച്വല്‍ ഫണ്ടിൽ ഛോട്ടി എസ്ഐപി
Thursday, March 20, 2025 11:01 PM IST
കൊച്ചി: കൊട്ടക് മ്യൂച്വല്‍ ഫണ്ട് 250 രൂപ മുതല്‍ നിക്ഷേപിക്കാവുന്ന സ്മോള്‍ ടിക്കറ്റ് എസ്ഐപി ആരംഭിച്ചു. സെബിയും എഎംഎഫ്ഐയും ചേര്‍ന്ന് അടുത്തിടെ തുടക്കമിട്ട എസ്ഐപിയാണിത്.
ഗ്രോത്ത് ഓപ്ഷനില്‍ ചുരുങ്ങിയത് 60 മാസ തവണയെങ്കിലും നിക്ഷേപിക്കണം. യുപിഐ ഓട്ടോ-പേ വഴിയോ എന്‍എസിഎച്ച് വഴിയോ നിക്ഷേപിക്കാനാകും.
ആദ്യമായി നിക്ഷേപിക്കുന്നവരെയാണ് ഛോട്ടി എസ്ഐപി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.