വിദേശത്ത് നഴ്സാകാം; സാന്റാമോണിക്ക എബ്രോഡ് സൗജന്യ വെബിനാർ 18ന്
Saturday, March 15, 2025 11:51 PM IST
കണ്ണൂർ: യുകെയിലേക്കുള്ള നഴ്സിംഗ് വർക്ക് പെർമിറ്റ് ഏതാണ്ട് മരവിച്ചു കിടക്കുന്ന സാഹചര്യത്തിൽ ഒരു വർഷത്തെ എംഎസ്സി നഴ്സിംഗ് സ്റ്റുഡന്റ് വീസ വഴി യുകെയിൽ എത്താനും രജിസ്റ്റേഡ് നഴ്സ് ആകാനുമുള്ള അവസരങ്ങളെക്കുറിച്ചറിയാനും മറ്റ് വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങളെക്കുറിച്ചും സാന്റാ മോണിക്ക എബ്രോഡ് സൗജന്യ വെബിനാർ നടത്തുന്നു.
18ന് രാത്രി എട്ടിനാണ് വെബിനാർ. വെബിനാറിൽ യുകെ, യുഎസ്എ, ജർമനി, ന്യൂസിലൻഡ്, ഓസ്ട്രേലിയ,അയർലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് വർക്കിംഗ് പെർമിറ്റുകളെ ക്കുറിച്ചും വിശദീകരിക്കും.
ഏറ്റവും പുതിയ അപ്ഡേറ്റുകൾ, രജിസ്ട്രേഷൻ നടപടികൾ, പ്രാക്ടീസ് സ്റ്റാർട്ടിംഗ്, ശന്പളം, എംപ്ലോയ്മെന്റ് ആനുകൂല്യങ്ങൾ, പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഡിപ്ലോമ, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾ, പ്ലസ് ടു വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് ഇല്ലാതെയും സ്റ്റൈപ്പന്റോടു കൂടിയുമുള്ള ജർമൻ ഔസ്ബിൽഡങ് നഴ്സിംഗ് പ്രോഗ്രാമുകൾ, ബിഎസ്സി നഴ്സുമാർക്കുള്ള എംഎസ്സി നഴ്സിംഗ് കോഴ്സുകൾ, രണ്ടു വർഷം ആശ്രിത വീസയോടു കൂടിയ നഴ്സിംഗ് പിജി ഡിപ്ലോമ, ഒരു വർഷം അനുബന്ധ ആരോഗ്യ വിഷയങ്ങളിൽ എംഎസ്സി കോഴ്സുകൾ, നോൺ നഴ്സിംഗ് പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികളെ നഴ്സിംഗ് ലൈസൻസിലേക്ക് നയിക്കുന്ന രണ്ടു വർഷ എംഎസ്സി നഴ്സിംഗ് പ്രീ-രജിസ്ട്രേഷൻ കോഴ്സ്, സ്കോളർഷിപ്പും അനുബന്ധ ചെലവുകളും, നഴ്സിംഗ് പ്രോഗ്രാമിനു ശേഷമുള്ള ലൈസൻസ്്/ രജിസ്ട്രേഷൻ ലഭ്യമാകൽ, പ്രാരംഭ ശന്പളവും മറ്റാനുകൂല്യങ്ങളും, നഴ്സ്മാരുടെ വർക്ക് പെർമിറ്റിലെ നിലവിലെ സാഹചര്യങ്ങൾ എന്നിവ വെബിനാറിലൂടെ വിശദമായി അറിയാനാകും.
രജിസ്ട്രേഷന് www.santamonicaedu.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 4150999 , 9645222999.