പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് വിന്റര്‍ സമ്മാന പദ്ധതി: വിജയിക്ക് ടാറ്റാ ടിയാഗോ കാര്‍ കൈമാറി
Tuesday, March 18, 2025 11:28 PM IST
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് വിന്റര്‍ സമ്മാന പദ്ധതി (വൗ സെയില്‍) വിജയിയായ തോമസ് വര്‍ഗീസിന് സമ്മാനമായ ടാറ്റാ ടിയാഗോ ഇലക്ട്രിക് കാര്‍ കൈമാറി. പിട്ടാപ്പിള്ളില്‍ കാഞ്ഞങ്ങാട് ഷോറൂമില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത താക്കോല്‍ കൈമാറി.
നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, കൗണ്‍സിലര്‍ പ്രഭാവതി, ഫാ. ജേക്കബ് തോമസ്, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍ അജോ തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഉപഭോക്താക്കള്‍ക്കായി ബൈ ആന്‍ഡ് ഫ്ലൈ എന്ന സമ്മര്‍ സ്കീമും അവതരിപ്പിച്ചു.
ഈ പദ്ധതിയുടെ ഭാഗമായി വിജയികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സമ്മാനമായി ലഭിക്കും. വര്‍ധിച്ചുവരുന്ന ചൂട് കണക്കിലെടുത്ത് എസി, ഫ്രീസര്‍, കൂളര്‍, ഫാന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും ഒരുക്കിയിട്ടുണ്ട്.