മുത്തൂറ്റ് മൈക്രോഫിന്‍ ആരോഗ്യ ശില്പശാല നടത്തി
Tuesday, March 18, 2025 11:28 PM IST
കൊച്ചി: മുത്തൂറ്റ് മൈക്രോഫിന്‍ സ്ത്രീകൾക്കായി ദേശീയതല ശില്പശാല സംഘടിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സര്‍ അവബോധവും ആര്‍ത്തവ ആരോഗ്യവും എന്ന വിഷയത്തിലായിരുന്നു ശില്പശാല.
ഓണ്‍ലൈനായി സംഘടിപ്പിച്ച ശില്പശാലയില് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര , കര്‍ണാടക, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നായി 850 ലധികം പേര് പങ്കെടുത്തു.
പ്രാദേശിക ഭാഷകളില്‍ നടത്തിയ സെഷനുകള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്കി.