കെഎല്‍എം ആക്സിവ ബിസിനസ് കോണ്‍ക്ലേവ്
Tuesday, March 18, 2025 11:28 PM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ബിസിനസ് കോണ്‍ക്ലേവ് കോഴിക്കോട് നടന്നു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ചെയര്മാന് ടി.പി. ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ എം.പി. ജോസഫ് അധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രഭാഷണം നടത്തി.
ഇന്ത്യാസ് ഡെക്കേഡ് എന്ന പ്രമേയത്തിലായിരുന്നു കോണ്‍ക്ലേവ്. സിഇഒ മനോജ് രവി കോര്‍പറേറ്റ് പ്രസന്റേഷന് നടത്തി. വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, റീജണല്‍ മാനേജര്‍ എം. സുവീഷ് എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ രജതജൂബിലിയോടനുബന്ധിച്ച് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നുണ്ട്.