കേരളത്തെ ആഗോള ഇ-സ്പോര്‍ട്സ് കേന്ദ്രമാക്കി മാറ്റാന്‍ കേരള ഇ-സ്പോര്‍ട്സ് ഫെഡറേഷന്
Thursday, March 20, 2025 12:37 AM IST
തിരുവനന്തപുരം: കേരളത്തെ ലോകത്തിലെ ഇ-സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റുന്നതിനു സമഗ്ര പദ്ധതിയുമായി ഓള് കേരള ഇ-സ്പോര്‍ട്സ് ഫെഡറേഷന് (എകെഇഎഫ്).
ഡിജിറ്റല്‍ ഉപയോഗിക്കുക, ഡിജിറ്റല്‍ നിങ്ങളെ ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന മുദ്രാവാക്യത്തില്‍ ഊന്നി ഉത്തരവാദിത്തത്തോടെയുള്ള ഗെയിമിംഗ് ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് എകെഇഎഫ് ലക്ഷ്യമിടുന്നതെന്നു എകെഇഎഫ് പ്രസിഡന്റ് രാജ് നാരായണന് പിള്ള പറഞ്ഞു.
ഇ-സ്പോര്‍ട്സ് വികസനത്തിന് അടിത്തട്ടിലുള്ള കളിക്കാരെ വളര്‍ത്തിയെടുക്കുകയും ആഗോള ഇ-സ്പോര്‍ട്സ് ഭൂപടത്തില്‍ കേരളത്തിന് മുഖ്യമായ സ്ഥാനം നേടിയെടുക്കുകയും ചെയ്യുന്നതിനായി രൂപരേഖ തയാറാക്കിയതായും അദ്ദേഹം പറഞ്ഞു.