ബാങ്കുകൾ നാലു ദിവസം അടഞ്ഞുകിടക്കും
Thursday, March 20, 2025 12:37 AM IST
കോട്ടയം: ബാങ്കുകൾ ഈ ആഴ്ച തുടർച്ചയായ നാലു ദിവസം അടഞ്ഞു കിടക്കും. 22ന് നാലാം ശനിയും 23ന് ഞായറാഴ്ചയുമാണ്.
24, 25 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പണിമുടക്ക് നടക്കുന്നതിനാലാണ് ബാങ്കുകൾ തുടർച്ചയായി നാലു ദിവസം അടഞ്ഞുകിടക്കുന്നത്. അതിനാൽ ഇടപാടുകൾ നടത്തുന്നവർ വേണ്ട രീതിയിലുള്ള മുൻകരുതലുകൾ സ്വീകരിക്കണം.