ശുഭ് ഫ്ലെക്സി ഇന്‍കം പ്ലാന്‍ തുടങ്ങി
Thursday, March 20, 2025 11:01 PM IST
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് സാമ്പത്തിക സുരക്ഷയും സമ്പാദ്യവും പ്രോത്സാഹിപ്പിക്കുന്ന ടാറ്റ എഐഎ ശുഭ് ഫ്ലെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു.
വ്യക്തികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തിലാണ് ഈ നോണ്‍ ലിങ്ക്ഡ് പാര്‍ട്ടിസിപ്പേറ്റിംഗ് ലൈഫ് ഇന്‍ഷ്വറന്‍സ് സേവിംഗ്സ് പദ്ധതി.
എന്‍ഡോവ്മെന്റ് ഓപ്ഷന്, സ്ഥിരമായ കാഷ് ഫ്ലോ ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമായ ഏര്‍ളി ഇന്‍കം ഓപ്ഷന്, ഡിഫേര്‍ഡ് ഇന്‍കം ഓപ്ഷന് എന്നിവ പുതിയ പദ്ധതിയിൽ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.