ക്രിക്കറ്റ് സീസണ് : പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ
Monday, March 17, 2025 11:38 PM IST
കൊച്ചി: ക്രിക്കറ്റ് പ്രേമികൾക്ക് വൻവിരുന്നൊരുക്കി റിലയൻസ് ജിയോ. ക്രിക്കറ്റ് സീസണ് മുൻനിർത്തി പരിധിയില്ലാത്ത ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും എക്സ്ക്ലൂസീവ് ഓഫറുകളുണ്ട്. 4കെയിൽ സൗജന്യ ജിയോ ഹോട്ട് സ്റ്റാർ സ്ട്രീമിംഗും ജിയോ ഫൈബർ/എയർഫൈബറിന്റെ 50 ദിവസത്തെ ട്രയലും വാഗ്ദാനം ചെയ്യുന്ന ഓഫറാണ് ജിയോ മുന്നോട്ടുവച്ചത്.
മൊബൈൽ, ഗാർഹിക ഉപയോക്താക്കൾക്കായാണ് കന്പനി ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ 90 ദിവസം ജിയോ ഹോട്ട്സ്റ്റാർ സൗജന്യമായി ഉപയോഗിക്കാം.
മാർച്ച് 17നും 31നും ഇടയിൽ 299 രൂപയോ അതിൽ കൂടുതലോ ഉള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന പുതിയതും നിലവിലുള്ളതുമായ ജിയോ സിം ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക.
ജിയോയുടെ ക്രിക്കറ്റ് ആരാധകർക്ക് ടിവിയിലോ മൊബൈലിലോ എല്ലാ മത്സരങ്ങളും 4കെയിൽ സൗജന്യമായി കാണാൻ സാധിക്കും. ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്ന മാർച്ച് 22 മുതൽ സബ്സ്ക്രിപ്ഷൻ സജീവമാകും തുടർന്നുള്ള 90 ദിവസം സൗജന്യമായി ഹോട്ട് സ്റ്റാർ ഉപയോഗിക്കാൻ കഴിയും. മാർച്ച് 17ന് മുന്‍പ് റീചാർജ് ചെയ്ത ഉപഭോക്താക്കൾക്ക് 100 രൂപയുടെ ആഡ് ഓണ്‍ പാക്കിലൂടെ ഈ സേവനങ്ങൾ നേടാവുന്നതാണ്.